ചെണ്ട മേളം കൊട്ട്
തകിട താളം മുട്ട്
പട്ടു പുടവ എടുത്തു ചുറ്റ്
യള്ള മുണ്ടു മടക്കി കുത്ത്
ആരാരും തുള്ളി കളിക്കാൻ കൊതിക്കുന്ന
താളത്തിൽ ആടി ഈ ഓണം പെണ്ണേ
തിരുവാതിര ആടി ഞാൻ താളം പിടിക്കുമ്പോ
മുണ്ടൊന്നു മാടി നീ പാട് പൊന്നേ
ചിരിതൂകി നിന്നാലേ
തുമ്പ പൂ പെണ്ണാളേ കൊട്ട്
ചെണ്ട ചേങ്ങില നീ പൊൻ മാനെ
ഒന്നോണം കൂടണ്ടേ
കാക്കപ്പൂ നുള്ളണ്ടേ
ചെത്തി ചെമ്പരത്തി ചെണ്ടാളേ
ചെത്തി ചെമ്പരത്തി മുക്കൂറ്റി മുല്ലേ
അത്തം പത്തോണം തിരുവോണം
വാ തെല്ലേ
നാഴിപൂവെല്ലും പൂനെല്ലും
മതി കതിരെ
താനേ തക തെയ് താരേ
തെയ് തെയ് തെയ് താരേ
ആ മാവേലിക്ക് തെയ്‌താരോ
ആ തുമ്പപ്പൂവിൻ തെയ്‌താരോ
ആ പൂക്കളത്തിൽ തെയ്‌താരോ
ആ പായസത്തിൻ ചൂടാറോ
ആ വാമനനും തെയ്‌താരോ
ആ പൊന്നോണത്തിൻ തെയ്‌താരോ
ആ കൈകോർത്തോന്നായ് പാടല്ലോ
ആ താളം കൊട്ടി തെയ്‌താരോ
ചിരിതൂകി നിന്നാലേ
തുമ്പ പൂ പെണ്ണാളേ കൊട്ട്
ചെണ്ട ചേങ്ങില നീ പൊൻ മാനെ
ഒന്നോണം കൂടണ്ടേ
കാക്കപ്പൂ നുള്ളണ്ടേ
ചെത്തി ചെമ്പരത്തി ചെണ്ടാളേ
ആരെവിടാരെവിടോണം ഇതാ
പൊളി പാറണ സാരിയും മുണ്ടും അതാ
ആടുനീ ആടുനീ താളത്തിലായ്
തക തെയ്തക തുള്ളു നീ
തെയ് തെയ് തെയ് അയ്
വടം വലിച്ചിട്ട് തിത്തിതാരോ പാടി
വട്ടം വിട്ടുള്ളൊരു പൂക്കളവും കെട്ടി
പച്ചില വച്ചൊരു സദ്യക്ക് ഇരുന്നപ്പോ
വന്നുള്ള ലിസ്റ്റില് കണ്ടതോ ഞാൻ അന്ന്
ഇഞ്ചിപ്പുളി പച്ചടി കിച്ചടി
കൂട്ടുകറി കാളൻ എരിശ്ശേരി
ചോറും അവിയലും പൂവനും പപ്പടോം
പാലടേം കൂട്ടി മുറുക്കി പിടിക്കുമ്പോ
ചിരിതൂകി നിന്നാലേ
തുമ്പ പൂ പെണ്ണാളേ കൊട്ട്
ചെണ്ട ചേങ്ങില നീ പൊൻ മാനെ
ഒന്നോണം കൂടണ്ടേ
കാക്കപ്പൂ നുള്ളണ്ടേ
ചെത്തി ചെമ്പരത്തി ചെണ്ടാളേ
Sample comments about this video
"മ്യൂസിക് തുടങ്ങിപ്പോൾ തന്നെ കിളി പോയി! എന്തൊരു വൈബ് ആണ് സാറേ.. 🤯💥 ഒറ്റത്തവണ കേട്ടാൽ നിർത്തിപ്പോകാൻ പറ്റില്ല, ലൂപ്പിൽ ഇട്ട് കേൾക്കുകയാണ് 🔁🔥 My speakers just caught fire Pure dopamine. 10/10 performance!"
"Ee varsham Onathin new pattilee enn alochich irrikkumbol kandavar like adi ❤❤"
"പണ്ടൊരിക്കൽ പറഞ്ഞ പോലെ ഈ പാട്ടും തേടി എല്ലാവരും വരും...ഈ കൊല്ലത്തെ ഓണവും തൂക്കും....ഈ പാട്ടുപാടിയവൻ്റെ career ലെ ഏറ്റവും views ഉള്ള പാട്ടും ഇതായിരിക്കും"
"Urapa ethe kathum 🔥🔥eppol alla kurach divasathine shesham 💪 appo ellavarum anne oru like adikanne🥰"
"" _അത്തം_ _പത്തോണമായ്_ _തിരുവോണമല്ലേ_ _വരുന്നത്_ _പൂക്കളംപോലെ_ _കളറായിട്ടുണ്ട്_ _ഈ_ _സോംഗും_ _മച്ചാനെ_ 👌❤️"
"It's Like a Onam Treat for all. Malayaliss..❤😍🫂 Put on headphones and listen to this, bro—we'll be transported to another world, damn sure!"😍❤️🏵️📈 Thank you to the entire team who worked behind this awesome song."🎉🎉 We celebrate this. 🥰🫂😍👍🏻🤝🏵️📈🙏🏻🫵🏻👌🏻"
"ഒരുനാൾ ഇൻസ്റ്റാഗ്രാം യൂട്യൂബ് ഇതിൽ എന്തായാലും ഈ പാട്ട് വരും ഇത് viral ആവും എന്നിട്ട് നിങ്ങൾ എല്ലാവരും ഇവിടെ വരും ❤🔥"
"ആദ്യം കാണുമ്പോൾ ഒരു സുഖം ഇല്ല എന്നാൽ ഇത് വയറൽ ആയി കഴിഞ്ഞു കണ്ടാൽ വേറെ മൂഡ് ആകും"
"Never thought of clicking... ബട്ട് that two names.. Himna & Hinitha... Took me back to 10 years.. i know them..."
"Ee onam ee song thukkum alle thookikkumm Here before viral gng ❤❤❤❤❤"







Yorumlar
Yorum yazabilmek için giriş yapmalısınız.
Bilgi: Butona tıkladığınızda xloji güvenli giriş sayfasına yonlendirileceksiniz. Giriş yaptığınızda otomatik olarak bu sayfaya geri döneceksiniz. İlk giriste hoş geldin enerjisi tanımlanır.
Yorumlar yükleniyor...